Posts

Showing posts from March, 2019

കടം കൊണ്ട ജീവിതങ്ങൾ പറയാതിരുന്നത്...

Image
ഒരു സങ്കീർത്തനം പോലെ എന്ന നോവലിൻറെ കവർ  ഒ രു നോവൽ  കൂടി  വായിച്ചു .. "ഒരു സങ്കീർത്തനം പോലെ", പെരുമ്പടവം ശ്രീധരൻ ദസ്തയേവ്സ്കി എന്ന മഹാനായ എഴുത്തുകാരനെ കഥാപാത്രമാക്കി എഴുതിയ  മനോഹരമായ ഒരു  നോവൽ. ജീവിതത്തിൽ  ഇരുപത് വർഷങ്ങൾ പിന്നിട്ട ഞാൻ  വായിച്ചു പൂർത്തിയാക്കിയ മൂന്നാമത്തെ നോവലാണിതെന്നു പറയുമ്പോൾ , ഓർമ്മപ്പിശകാണെന്ന് തോന്നരുത്.. എഴുത്തുകാരൻ  അനുവാചക ഹൃദയങ്ങളിൽ   വരച്ചിടുന്ന ജീവസ്സുറ്റ  ചിത്രങ്ങൾ , രൂപങ്ങൾ , അവയ്ക്കുണ്ടാവുന്ന ഭാവ മാറ്റങ്ങൾ, വർണ്ണങ്ങൾ ഇവയെല്ലാം   ആ കൈകളിലെ തൂലിക കൊണ്ട് മാത്രം സാധ്യമാവുന്നു.. അവ ഹൃദയത്തിലുണ്ടാക്കുന്ന സ്വാധീനങ്ങൾ അത്ര പെട്ടെന്ന് മറക്കാനാവുമെന്ന് ഞാൻ കരുതുന്നില്ല. ഇതിലെ വരികൾക്ക് പച്ചമനുഷ്യൻ്റെ  ഗന്ധമുണ്ട്. അവൻറെ ഉള്ളിലെ  രക്തം കിനിയുന്ന മുറിവുകളും ജീവിക്കാൻ പ്രേരിപ്പിക്കുന്ന കിനാക്കളും പ്രണയവും വർണ്ണനകൾ കൊണ്ട് മറയിടാതെ ആവിഷ്കരിക്കുകയാണ് പെരുമ്പടവം.. ദസ്തയേവ്സ്കിയുടെ  ജീവിതത്തിലെ ഉന്മാദത്തിൻറെ കയറ്റിറക്കങ്ങൾ വാക്കുകൾ വളച്ചൊടിക്കാതെ ഈ നോവൽ ...

ടോട്ടോചാന്‍ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി

Image
ആധുനിക ലോകത്ത് വളരെയധികം ചർച്ചകളും പരീക്ഷണങ്ങളും നടക്കുന്ന സർവ്വപ്രധാനമായ ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല . പഴയ കാല ഗുരുകുല സംമ്പ്രദായം മുതൽ ഏറ്റവും ആധുനികമായ വിദ്യാഭ്യാസ സംമ്പ്രദായങ്ങൾ വരെ ഇന്നും പലയിടങ്ങളിലായി പിന്തുടരപ്പെടുന്നു . 1940 കളിൽ ജപ്പാനിൽ നിലനിന്നിരുന്ന, സവിശേഷമായ ശ്രദ്ധ അർഹിക്കുന്ന റ്റോമോഗ്വെൻ എന്ന വിദ്യാലയത്തെയും അതിന്റെ സ്ഥാപകനായ കൊബായാഷി മാസ്റ്റർ എന്ന വിദ്യാഭ്യാസ വിചക്ഷണനെയും പരിചയപ്പെടുത്തുന്ന, ബെസ്റ്റ് സെല്ലർ ആയ ഒരു കൃതിയാണ് -ടോടോചാൻ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി എന്ന പുസ്തകം . റ്റോമോഗ്വെന്നിലെ പൂർവ വിദ്യാർഥി കൂടിയായ , യുനിസെഫിന്റെ ഗുഡ് ‌ വിൽ അമ്പാസിഡർ ആയിരുന്ന തെത്സുകോ കുറോയാനഗി എന്ന ടോടോചാൻ ആണ് പുസ്തകത്തിന്റെ രചയിതാവ് . ഇതിറങ്ങിയ വർഷം ജപ്പാനിലും ലോകത്തിന്റെ മറ്റുപല ഭാഗങ്ങളിലും ബെസ്റ്റ് സെല്ലറായിരുന്നു ഈ പുസ്തകം. ടോടോചാൻ ഒരു സാങ്കൽപ്പിക കഥയല്ല ,   ആത്മകഥയാണ് .. ടോടോചാൻ എന്ന പെൺകുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട റ്റോമോഗ്വെന്നിലെ നൈസർഗികമായ അതിലേറെ അസൂയാവഹമായ പഠനാനുഭവങ്ങളുട...