കാത്തിരിപ്പ്
മേഘം കറുത്തിരുണ്ട് തുടങ്ങുമ്പൊ ഏവർക്കൂം പ്രതീക്ഷയാ.. പൊള്ളലേറ്റു തളർന്ന കതിരുകളത്രയും നനവുള്ള നാള് കിനാവ് കണ്ടു തുടങ്ങും.. കുടം ഒക്കത്ത് വെച്ച് ദൂരം താണ്ടിയവർ കുട നിവർത്തി കഥകൾ പറയും.. മഴക്കാലമൊഴിയാത്ത ചിലമനസ്സിലെ മഴയിൽ പ്രകൃതിയും കൂടി ചേരും... ആ മഴയിൽ കുട പിടിക്കാൻ, അല്ല കൂടെ നനയാൻ .. കാത്തിരിക്കുന്നു.... #കുഞ്ഞോളങ്ങ ൾ