കാത്തിരിപ്പ്
മേഘം കറുത്തിരുണ്ട് തുടങ്ങുമ്പൊ ഏവർക്കൂം പ്രതീക്ഷയാ..
പൊള്ളലേറ്റു തളർന്ന കതിരുകളത്രയും
നനവുള്ള നാള് കിനാവ് കണ്ടു തുടങ്ങും..
കുടം ഒക്കത്ത് വെച്ച് ദൂരം താണ്ടിയവർ
കുട നിവർത്തി കഥകൾ പറയും..
മഴക്കാലമൊഴിയാത്ത
ചിലമനസ്സിലെ മഴയിൽ
പ്രകൃതിയും കൂടി ചേരും...
ആ മഴയിൽ കുട പിടിക്കാൻ,
അല്ല
കൂടെ നനയാൻ ..
കാത്തിരിക്കുന്നു....
#കുഞ്ഞോളങ്ങൾ

ഇഷ്ടായി, ഇനീം ഇത് പോലോത്തെ എഴുത്തിന് കാതിരിക്കുന്നു...👌
ReplyDelete💛
DeleteThis comment has been removed by the author.
Deleteജീവിതവീഥിയിൽ നിന്ന് കിട്ടുന്ന വലിയ അനുഭവങ്ങൾ .ഇത് പുസ്തക താളുകളിലുള്ള തിലുമപ്പുറം. അല്ലാഹു അനുഗ്രഹിക്കട്ടെ.اتمني لك مستقبلا زاهرا
ReplyDelete