നമ്മുടെ ദേശം - മഹ്മൂദ് ദർവീശിൻറെ കവിതയുടെ വിവർത്തനം

 (പ്രമുഖ പാലസ്തീനിയൻ കവി മഹ്മൂദ് ദർവീശിൻറെ To Our Land എന്ന കവിതയുടെ വിവർത്തനം)

നമ്മുടെ ദേശം,
മഹ്മൂദ് ദർവീശ് 
ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയോടടുത്തിടം.

മേഘങ്ങൾ മേലതിരുടുന്ന നാട്‌.
ഇല്ലായ്മയുടെ ഭൂപടത്തിലെ
വിശേഷണങ്ങളില്ലാത്ത ഒരിടം.
നമ്മുടെ ദേശം,
എള്ളോളം ചെറുതായ,
സ്വർഗീയ ചക്രവാളത്തിൽ മറഞ്ഞൊരിടം.
നമ്മുടെ ദേശം,
കാട്ടുകോഴിയുടെ ചിറകിനോളം അശക്തമായ
വിശുദ്ധ ഗ്രന്ഥവും സ്വത്വവും പേറുന്നത്.
നമ്മുടെ ദേശം,
ജീർണ്ണിച്ച മലനിരകളാൽ ചുറ്റപ്പെട്ട്
ആസന്ന ഭൂതകാലം അതിൽ പതിയിരിക്കുന്നു.
നമ്മുടെ ദേശം,
യുദ്ധത്തിന്റെ പ്രതിഫലമാണത്.
ആശയുടെ തീവ്രതയിൽ മരണത്തിനുള്ള സ്വാതന്ത്രമാണത്.
നമ്മുടെ ദേശം,
അതിന്റെ ഏറ്റവും രക്തരൂഷിതമായ രാത്രിയിൽ,
ദൂരദിക്കിലേക്ക് പോലും പ്രകാശം പ്രസരിപ്പിക്കുന്ന
ഉജ്വല രത്നമാണത്.
അതിനുള്ളിൽ ഞങ്ങൾ കൂടുതൽ വീർപ്പുമുട്ടുകയാണെങ്കിലും!




To Our Land

TRANSLATED BY FADY JOUDAH
To our land,
and it is the one near the word of god,
a ceiling of clouds
To our land,
and it is the one far from the adjectives of nouns,
the map of absence
To our land,
and it is the one tiny as a sesame seed,
a heavenly horizon ... and a hidden chasm
To our land,
and it is the one poor as a grouse’s wings,
holy books ... and an identity wound
To our land,
and it is the one surrounded with torn hills,
the ambush of a new past
To our land, and it is a prize of war,
the freedom to die from longing and burning
and our land, in its bloodied night,
is a jewel that glimmers for the far upon the far
and illuminates what’s outside it ...
As for us, inside,
we suffocate more!

Comments

Popular posts from this blog

ടോട്ടോചാന്‍ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി

കടം കൊണ്ട ജീവിതങ്ങൾ പറയാതിരുന്നത്...