ബിദറിലേക്കൊരു യാത്ര...
സൗഹൃദങ്ങൾ നമുക്ക് അനന്തമായ ഊർജം നൽകുന്ന ഒന്നാണ്. വെയിലേറ്റ് കണ്ണ് പുളിക്കുന്ന നേരത്തും കൂടെ ഉള്ളവർക്ക് ചുട്ട മറുപടി കൊടുക്കാൻ ഖൽബിൽ ചൂട്ട് കത്തിപ്പിക്കുന്ന പണികളുണ്ടാവും സുഹൃത്തുക്കളുടെയടുത്ത്.
ക്ലാസ്മുറികളിലെ ചൂടുള്ള ചർച്ചകൾ മാത്രമല്ല, പഠന കാലത്തെ യാത്രകളും, ഒത്ത്ചേരലുകളും അങ്ങനെയാണ്. നാവിന് തളർച്ചയേ കാണില്ല,ഊഴം ഗൗനിക്കാതെ പരസ്പരം വാക്കേറ് നടത്തി സമയവും പരിസരവും മറക്കും.
മന്ത്രണ സ്മാരകങ്ങളുടെ നഗരമായ "ബിദറി"ലേക്കായിരുന്നു ഇത്തവണ അവരൊന്നിച്ചുള്ള യാത്ര. യാത്രക്കാർ ഞങ്ങൾ കുറച്ച് എം സ് എഫു കാർ.
കർണ്ണാടക ,മഹാരാഷ്ട്ര , തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്ന, ചരിത്ര പ്രാധാന്യമുള്ള സ്ഥലം.
സിക്ക് മതവിഭാഗക്കാരുടെ ഗുരുനാനാക്ക് ജിറ സാഹബ്, ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന കലാലയമായിരുന്ന മഹ്മൂദ് ഗവാൻ മദ്രസ, അബൂ ഫായിസ് ദർഗ, ബഹ്മാനിയൻ നിർമ്മാണ കലയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന ബിദർ കോട്ട, തുടങ്ങി പൂർവ്വീകരുടെ നിർമ്മിതികളെ അപൂർണ്ണമായി നേരിൽ കണ്ടു.
![]() |
| ബിദർ കോട്ട |
പല കോണുകളിൽ നിന്നും അവയെ
സസൂക്ഷ്മം നിരീക്ഷിച്ച ക്യാമറ കണ്ണുകൾക്കു മുന്നിൽ പാതി തളർന്ന ശരീരമായി നിന്നു തന്നു അവ.
ആത്മാവില്ലാത്ത അസ്ഥികൂടങ്ങളായി ആൽബങ്ങളിൽ മാത്രമായി തീരാൻ അവയ്ക്കിനി അധിക നാൾ വേണ്ടി വരില്ല എന്ന് തോന്നുന്നു.
ചിതലരിക്കുന്ന ചരിത്രത്തെ ചേർത്തു വായിക്കാൻ കുറച്ചു കഷ്ടപ്പെടണം. കാരണം, യാഥാർത്ഥ്യങ്ങൾക്ക് മുകളിലെ കിംവദന്തികളാണല്ലോ ഇന്നത്തെ ചരിത്ര പാഠങ്ങൾ .!!
അങ്ങനെ പണ്ട് പഠിച്ച ചരിത്ര കഥകൾ ക്രമം തെറ്റിച്ച് വായിച്ചും വിടവുകൾ നികത്തിയും കുറച്ചു പേർ ചരിത്രം സൃഷ്ടിക്കാനും ശ്രമിച്ചു.
![]() |
| മഹ്മൂദ് ഗവാൻ മദ്റസ |
![]() |
| ഗുരുനാനാക്ക് ജിറ സാഹബ് |
ചിലർ പാട്ടുകൾ പറഞ്ഞും,മറ്റു ചിലർ കഥകൾ ചൊല്ലിയും യാത്രയെ പൊലിപ്പിച്ചു. നർമ്മങ്ങളെ പോലും വലിയ പണ്ഡിതൻമാരുടെ നിർവചനങ്ങളുമായി കൂട്ടിച്ചേർത്ത് മർമ്മമാക്കുന്ന ഭാവി ഇന്റലക്ച്വൽസും കൂട്ടത്തിലുണ്ട്. അതായിരുന്നു യാത്രയിലെ "ഹൈലൈറ്റും".
വിവിധ വിഷയങ്ങളിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും നടത്തുന്ന വിദ്യാർത്ഥികൾ,
അവരൊന്നിച്ചാലുണ്ടാവുന്ന യോജിപ്പും വിയോജിപ്പും രസകരമായിരുന്നു.
യാത്രകൾ അങ്ങിനെയാണ്, ഓരോരുത്തരെയും അവരവരായി കണ്ട് അവരെ അറിയാനും അടുക്കാനും നമ്മെ പഠിപ്പിക്കും..
പച്ചമനുഷ്യരായി പരസ്പരം പറയാനും പഠിക്കാനും ഒരുപാട് സൗഹൃദങ്ങൾ തരും.
യാത്ര യിലെ നവ്യാനുഭവങ്ങളെ പൂർണ്ണമായി ആവിഷ്കരിക്കാൻ ഈ തൂലികകൊണ്ടാവില്ല..
വികാരങ്ങളെ ഏറ്റക്കുറച്ചിലുകളില്ലാതെ ഉൾകൊള്ളാൻ വാക്കുകൾക്കും ശേഷിയില്ല..
എന്നാലും പച്ച പതാകക്ക് കീഴിലെ പച്ചമനുഷ്യരായി മാറുകയായിരുന്നു ഞങ്ങൾ..
![]() |
| മസ്ജിദ് ഗവാൻ |





ഉസാർ ആയിക്കണ്
ReplyDelete😊
നന്നായിരിക്കുന്നു
ReplyDelete🧡
Deleteയാത്രയേക്കാൾ രസകരമായിരിക്കുന്നു ഈ എഴുത്ത് ഇഷ്ടപ്പെട്ടു എന്ന് മാത്രമല്ല ഉള്ളിലെ വികാരത്തെ ഉണർത്തുകയും ചെയ്തു
ReplyDelete❤️
Deleteപൊളിച്ച് , നന്നായിട്ടുണ്ട്
ReplyDeleteഉഷാറായികണ് ഞങ്ങളും പോയിണ് അവിടെ
ReplyDeleteവായിച്ചു വന്നപ്പോയെക്കും തീർന്നു.....
ReplyDeleteതുടർന്നും പ്രതീക്ഷിക്കുന്നു