Posts

ബിദറിലേക്കൊരു യാത്ര...

Image
സൗ ഹൃദങ്ങൾ നമുക്ക് അനന്തമായ ഊർജം നൽകുന്ന ഒന്നാണ്. വെയിലേറ്റ് കണ്ണ് പുളിക്കുന്ന നേരത്തും കൂടെ ഉള്ളവർക്ക് ചുട്ട മറുപടി കൊടുക്കാൻ ഖൽബിൽ ചൂട്ട് കത്തിപ്പിക്കുന്ന  പണികളുണ്ടാവും സുഹൃത്തുക്കളുടെയടുത്ത്. ക്ലാസ്മുറികളിലെ ചൂടുള്ള  ചർച്ചകൾ മാത്രമല്ല, പഠന കാലത്തെ യാത്രകളും, ഒത്ത്ചേരലുകളും അങ്ങനെയാണ്. നാവിന് തളർച്ചയേ കാണില്ല,ഊഴം ഗൗനിക്കാതെ പരസ്പരം വാക്കേറ് നടത്തി  സമയവും പരിസരവും മറക്കും. മന്ത്രണ സ്മാരകങ്ങളുടെ നഗരമായ "ബിദറി"ലേക്കായിരുന്നു ഇത്തവണ അവരൊന്നിച്ചുള്ള യാത്ര. യാത്രക്കാർ ഞങ്ങൾ കുറച്ച് എം സ് എഫു കാർ. കർണ്ണാടക ,മഹാരാഷ്ട്ര , തെലങ്കാന എന്നീ മൂന്ന് സംസ്ഥാനങ്ങൾ അതിർത്തി പങ്കിടുന്ന, ചരിത്ര പ്രാധാന്യമുള്ള സ്ഥലം. സിക്ക് മതവിഭാഗക്കാരുടെ ഗുരുനാനാക്ക് ജിറ സാഹബ്, ഏഷ്യയിലെ തന്നെ അറിയപ്പെടുന്ന കലാലയമായിരുന്ന  മഹ്മൂദ് ഗവാൻ മദ്രസ, അബൂ ഫായിസ്  ദർഗ, ബഹ്മാനിയൻ നിർമ്മാണ കലയുടെ വൈദഗ്ധ്യം വിളിച്ചോതുന്ന  ബിദർ കോട്ട,  തുടങ്ങി പൂർവ്വീകരുടെ നിർമ്മിതികളെ അപൂർണ്ണമായി നേരിൽ കണ്ടു. ബിദർ കോട്ട പല കോണുകളിൽ നിന്നും അവയെ സസൂക്ഷ്മം നിരീക്ഷിച്ച ക്യാമറ കണ്ണുകൾക്കു...

അഭയാർത്ഥികൾ ജനിക്കപ്പെടുന്നത് - ഫാദി ജൗദ (വിവർത്തനം )

Image
(പലസ്തീനിയൻ - അമേരിക്കൻ കവി ഫാദി ജൗദയുടെ കവിതയുടെ വിവർത്തനം ) എന്റെ മകൾ, അവൾ തന്റെ സൈക്കിൾ പിടികൾക്കിടയിൽ കൂടുകൂട്ടിയ  ചിലന്തിയെ വേദനിപ്പിച്ചില്ല.. അവൾ കാത്തിരുന്നു.. രണ്ടാഴ്ച്ചയോളം സ്വയം  അത് ഒഴിഞ്ഞു  പോകുന്നത് വരെ.. ഞാൻ പറഞ്ഞു.. നീ ഈ ചിലന്തിവല തകർത്താൽ., കൂടുവെക്കാനുള്ളൊരിടമല്ലിതെന്ന് അതിന് മനസ്സിലാവും.. പിന്നെ നിനക്ക് സവാരി തുടരുകയും ചെയ്യാം.. അവൾ പറഞ്ഞു.. അങ്ങനെയാണല്ലേ അഭയാർത്ഥികൾ ജനിക്കപ്പെടുന്നത്‌..!

നമ്മുടെ ദേശം - മഹ്മൂദ് ദർവീശിൻറെ കവിതയുടെ വിവർത്തനം

Image
  (പ്രമുഖ പാലസ്തീനിയൻ കവി  മഹ്മൂദ് ദർവീശിൻറെ To Our Land എന്ന കവിതയുടെ വിവർത്തനം) നമ്മുടെ ദേശം, മഹ്മൂദ് ദർവീശ്  ദൈവത്തിന്റെ വാഗ്ദത്ത ഭൂമിയോടടുത്തിടം. മേഘങ്ങൾ മേലതിരുടുന്ന നാട്‌. ഇല്ലായ്മയുടെ ഭൂപടത്തിലെ വിശേഷണങ്ങളില്ലാത്ത ഒരിടം. നമ്മുടെ ദേശം, എള്ളോളം ചെറുതായ, സ്വർഗീയ ചക്രവാളത്തിൽ മറഞ്ഞൊരിടം. നമ്മുടെ ദേശം, കാട്ടുകോഴിയുടെ ചിറകിനോളം അശക്തമായ വിശുദ്ധ ഗ്രന്ഥവും സ്വത്വവും പേറുന്നത്. നമ്മുടെ ദേശം, ജീർണ്ണിച്ച മലനിരകളാൽ ചുറ്റപ്പെട്ട് ആസന്ന ഭൂതകാലം അതിൽ പതിയിരിക്കുന്നു. നമ്മുടെ ദേശം, യുദ്ധത്തിന്റെ പ്രതിഫലമാണത്. ആശയുടെ തീവ്രതയിൽ മരണത്തിനുള്ള സ്വാതന്ത്രമാണത്. നമ്മുടെ ദേശം, അതിന്റെ ഏറ്റവും രക്തരൂഷിതമായ രാത്രിയിൽ, ദൂരദിക്കിലേക്ക് പോലും പ്രകാശം പ്രസരിപ്പിക്കുന്ന ഉജ്വല രത്നമാണത്. അതിനുള്ളിൽ ഞങ്ങൾ കൂടുതൽ വീർപ്പുമുട്ടുകയാണെങ്കിലും! To Our Land BY  MAHMOUD DARWISH TRANSLATED BY  FADY JOUDAH To our land, and it is the one near the word of god, a ceiling of clouds To our land, and it is the one far from the adjectives of n...

-മൊഴിമാറ്റം- കമലാദാസിന്റെ വരികൾ

Image
"I am the sinner, I am the saint, I am the beloved And the Betrayed. I have no joys Which are not yours, No aches Which are not Yours’s I too called myself I" KAMALA SURAYYA -An Introduction [The Old Playhouse & Other Poems] ഞാൻ ഞാൻ പാപിയാകുന്നു ഞാൻ വിശുദ്ധയുമാകുന്നു  ഞാനാണ് പ്രേയസി വഞ്ചിതയുമതേ നിൻറെ   സന്തോഷ മല്ലാതെയൊന്നും എനിക്കില്ല നിന്നിലെ വേദനയല്ലാതെയൊന്നും എന്നിലില്ല   ഞാനും വിളിച്ചു   എന്നെത്തന്നെ     ഞാൻ എന്ന് ..

കാത്തിരിപ്പ്

Image
മേഘം കറുത്തിരുണ്ട് തുടങ്ങുമ്പൊ ഏവർക്കൂം പ്രതീക്ഷയാ.. പൊള്ളലേറ്റു തളർന്ന കതിരുകളത്രയും  നനവുള്ള നാള് കിനാവ് കണ്ടു തുടങ്ങും.. കുടം ഒക്കത്ത് വെച്ച് ദൂരം താണ്ടിയവർ കുട നിവർത്തി കഥകൾ പറയും.. മഴക്കാലമൊഴിയാത്ത ചിലമനസ്സിലെ മഴയിൽ പ്രകൃതിയും കൂടി ചേരും... ആ മഴയിൽ കുട  പിടിക്കാൻ, അല്ല കൂടെ നനയാൻ .. കാത്തിരിക്കുന്നു.... #കുഞ്ഞോളങ്ങ ൾ

توتوجان- بنت صغيرة بجانب النافدة

Image
منذ نظام جروجلا (Gurugula) القديمة حتى أنظمة التعليم الحديثة ،يعتبر قطاع التعليم مجالا هاما حيث يوجد كثيرالنقاش و التجريب عن هذا في العالم.   فإنها لا تزال حتى يومنا هذا. هذا الكتاب بإسم "توتوجان"   (Totto-chan) كان أكثر مبيعا من خلال إدخال مدرسة توموكاجون في يابان في السنة 1937. وهويصور عن نظامة جديدة و مخصصة نادرة في التعليم الذي جرت فيهاو يقدم معرفة عن مخترع   الفكرة   و تطبيقها في يابان .- اسمه سوساكو كوباياشي .حين ذاك كان إسمه   يتردد على ألسنة الأطفال جميعا في توموكاجون . ألف هذا الكتاب   السفير النوايا الحسنة ليونسف (UNICEF Goodwill Ambassador) وتلميذ سابق في توموكاجون تتسكي كورويانجي (Tetsuko Kuroyanagi)   .كان هذا الكتاب أفضل مبيعا في يابان و أجزاء أخرى من العالم خلال هذا العام. "توتوجان" ليست قصة خيالية ،و لكن سيرة ذاتية...مكتوبا من التجارب التعليمية   التي مرت في حياة بنت إسمها "توتوجان". "إذا مشينا ثلاث دقائق من محطة   قطار في جنوب غرب طوكيو (Tokyo) ،فهناك توموكاجون القديمة" (Tomoe Gakuen) - المدرسة النموذجية...