അഭയാർത്ഥികൾ ജനിക്കപ്പെടുന്നത് - ഫാദി ജൗദ (വിവർത്തനം )

(പലസ്തീനിയൻ - അമേരിക്കൻ കവി ഫാദി ജൗദയുടെ കവിതയുടെ വിവർത്തനം )

എന്റെ മകൾ,
അവൾ തന്റെ സൈക്കിൾ പിടികൾക്കിടയിൽ കൂടുകൂട്ടിയ  ചിലന്തിയെ വേദനിപ്പിച്ചില്ല..

അവൾ കാത്തിരുന്നു..
രണ്ടാഴ്ച്ചയോളം
സ്വയം  അത് ഒഴിഞ്ഞു  പോകുന്നത് വരെ..

ഞാൻ പറഞ്ഞു..
നീ ഈ ചിലന്തിവല തകർത്താൽ.,
കൂടുവെക്കാനുള്ളൊരിടമല്ലിതെന്ന് അതിന് മനസ്സിലാവും..

പിന്നെ നിനക്ക് സവാരി തുടരുകയും ചെയ്യാം..

അവൾ പറഞ്ഞു..
അങ്ങനെയാണല്ലേ അഭയാർത്ഥികൾ ജനിക്കപ്പെടുന്നത്‌..!

Comments

Post a Comment

Popular posts from this blog

ടോട്ടോചാന്‍ - ജനാലക്കരികിലെ വികൃതിപ്പെൺകുട്ടി

നമ്മുടെ ദേശം - മഹ്മൂദ് ദർവീശിൻറെ കവിതയുടെ വിവർത്തനം

കടം കൊണ്ട ജീവിതങ്ങൾ പറയാതിരുന്നത്...