അഭയാർത്ഥികൾ ജനിക്കപ്പെടുന്നത് - ഫാദി ജൗദ (വിവർത്തനം )
(പലസ്തീനിയൻ - അമേരിക്കൻ കവി ഫാദി ജൗദയുടെ കവിതയുടെ വിവർത്തനം )
എന്റെ മകൾ,
അവൾ തന്റെ സൈക്കിൾ പിടികൾക്കിടയിൽ കൂടുകൂട്ടിയ ചിലന്തിയെ വേദനിപ്പിച്ചില്ല..
അവൾ കാത്തിരുന്നു..
രണ്ടാഴ്ച്ചയോളം
സ്വയം അത് ഒഴിഞ്ഞു പോകുന്നത് വരെ..
ഞാൻ പറഞ്ഞു..
നീ ഈ ചിലന്തിവല തകർത്താൽ.,
കൂടുവെക്കാനുള്ളൊരിടമല്ലിതെന്ന് അതിന് മനസ്സിലാവും..
പിന്നെ നിനക്ക് സവാരി തുടരുകയും ചെയ്യാം..
അവൾ പറഞ്ഞു..
അങ്ങനെയാണല്ലേ അഭയാർത്ഥികൾ ജനിക്കപ്പെടുന്നത്..!

ഗുഡ്
ReplyDelete